Kerala

ആര്‍ത്തവ ദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ട്, അന്ന് ദേവി ഇറങ്ങി ഓടിയില്ല; പ്രതിഷേധങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഗൗരിയമ്മ

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ വിവാദങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെ. ആര്‍. ഗൗരിയമ്മ. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ തന്റെ നിലപാട് വ്യക്തമാക്കിയത്.

ആര്‍ത്തവ ദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ടെന്ന സുപ്രധാന വെളിപ്പെടുത്തലുമായാണ് ഗൗരിയമ്മ രംഗത്തെത്തിയിരിക്കുന്നത്. ആര്‍ത്തവ ദിവസം താന്‍ അമ്പലത്തില്‍ കയറിയിട്ടുണ്ടെന്നും അന്ന് ഒന്നും സംഭവിച്ചില്ലെന്നും ഗൗരിയമ്മ തുറന്നു പറയുന്നു.

മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്പലത്തില്‍ പോയ ഞാന്‍ ആര്‍ത്തവ ദിവസമായതിനാല്‍ അവരെ കാത്ത് ക്ഷേത്രത്തിന് വെളിയില്‍ നില്‍ക്കുകയായിരുന്നു. ഏറെ നേരമായിട്ടും അവര്‍ മടങ്ങിയെത്താത്തിനാല്‍ കാത്തിരുന്ന് മുഷിഞ്ഞ ഞാന്‍ അമ്പലത്തിനുള്ളില്‍ കയറി. ഈ സമയം അമ്പലത്തിലെ ദേവി അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും അല്ലാതെ തന്നെ കണ്ട് ഇറങ്ങിയോടിയൊന്നുമില്ലെന്നും ഗൗരിയമ്മ പരിഹാസിച്ചു.

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന് പറഞ്ഞ ഗൗരിയമ്മ ഇത്ര വൈകാരികമായ ഒരു വിഷയത്തെ പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയും ശരിയല്ലെന്നും ആളുകള്‍ക്കിടയില്‍ സുപ്രീംകോടതി വിധിയോടുള്ള വിശ്വാസം ജനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായി വിജയന്‍ എന്ത് മുഖ്യമന്ത്രിയാണെന്നും അവര്‍ വിമര്‍ശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top