Home app

ബാത്ത് ടബ്ബ് മരണങ്ങള്‍ അത്ര അസ്വഭാവികമല്ല !

ബാത്ത് ടബ്ബില്‍ വിണ് മുങ്ങിയാണ് നടി ശ്രീദേവി മരണപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ ദുബായില്‍ നിന്നും ഔദ്യോഗികമായി പുറത്തുവന്നതോടെ കുറച്ചു പേരെങ്കിലും സംശയിച്ചിട്ടുണ്ടാകും, ബാത്ത്ടബ്ബില്‍ മുങ്ങി ഒരാള്‍ മരിക്കുമോ എന്ന്…? ബാത്ത്ടബ്ബിലെ മുങ്ങിമരണങ്ങള്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്ര സുപരിചിതമല്ല. എന്നാല്‍ യുഎസ്, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പോലും കടന്നുവരുന്ന ഒരു മരണ കാരണമാണിത്.

ബാത്ത്‌റുമില്‍ ഉള്ള വഴുതിവീഴലും അങ്ങനെ വരുന്ന അപകടങ്ങളുമാണ് ഇന്ത്യയില്‍ സാധാരണ സംഭവിക്കാറ്. പുരുഷന്മാരേക്കാള്‍ ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത് സ്ത്രീകളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ജപ്പാനില്‍ ഒരു വര്‍ഷത്തില്‍ 19,000 ബാത്ത്‌റൂം മരണങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ബാത്ത്ടബ്ബ് മരണങ്ങള്‍ 70 ശതമാനം വര്‍ധിച്ചുവെന്നാണ് ജപ്പാനിലെ കണ്‍സ്യൂമര്‍ അഫയേര്‍സ് ഏജന്‍സിയുടെ കണക്കുകള്‍. മരണപ്പെടുന്ന പത്തില്‍ ഒമ്പത് പേരും 65 വയസ്സിന് മുകളിലുള്ളവരാണ്. നല്ല ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്ന ജപ്പാന്‍കാരുടെ ശീലമണ് ഇതിന്റെ പ്രധാനപ്പെട്ട കാരണമായി പറയുന്നത്. 41ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള വെള്ളത്തിലാണ് ജപ്പാന്‍കാര്‍ സാധാരണ കുളിക്കുക. കൂടാതെ ജപ്പാനിലെ ബാത്ത്ടബ്ബുകളുടെ ആഴക്കൂടുതലും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. മരണപ്പെടുന്ന പൗരന്മാരില്‍ ഒരാളുടെ മരണം ബാത്ത്ടബ്ബില്‍ മുങ്ങിയാണെന്ന് യുഎസ് ഫെഡറല്‍ മോര്‍ട്ടാലിറ്റി ഡാറ്റ പറയുന്നു. അവരില്‍ മിക്കവരും മദ്യമോ മറ്റ് മയക്കുമരുന്നുകളോ ഉപയോഗിച്ചവരാണ്. ബാത്ത് റൂം അപകടങ്ങളില്‍പ്പെട്ട് അമേരിക്കയില്‍ ഒരുവര്‍ഷം ചികിത്സ തേടുന്ന പതിനനഞ്ച് വയസ്സിന് മുകളിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ കൂടുതലാണ്. ഇതില്‍ ഭൂരിഭാരവും സ്ത്രീകളുമാണ്.

വലിപ്പവും ആഴക്കൂടുതലുമുള്ള ബാത്ത്ടബ്ബുകളാണ് വില്ലനാകുന്നത്. മൂന്ന് പേര്‍ക്കുവരെ ഒന്നിച്ച് കുളിക്കാവുന്ന വലുപ്പത്തിലാണ് മിക്ക ബാത്ത്ടബ്ബുകളുടെ വലിപ്പം. ഒപ്പം ലഹരികൂടിയാകുമ്പോള്‍ അപകടത്തിന്റെ ആഴവും വര്‍ധിക്കുന്നു. കുറഞ്ഞ് ബോണ്‍ മാസ്സും ആരോഗ്യസ്ഥിതിയും കാരണം സ്ത്രീകളാണ് ഇതില്‍ കൂടുതല്‍ ഇരകളാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top