Kerala

മലയാളത്തിന്റെ വിപ്ലവ നക്ഷത്രത്തിന് നൂറാം പിറന്നാള്‍

ആലപ്പുഴ: നൂറ് വര്‍ഷത്തെ അനുഭവസമ്പത്തിന്റെ കരുത്തില്‍ കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് പിറന്നാള്‍. നൂറിന്റെ നിറവിലെത്തി നില്‍ക്കുന്ന ഗൗരിയമ്മയുടെ പിറന്നാളാഘോഷങ്ങള്‍ക്ക് ആലപ്പുഴയില്‍ തുടക്കമായി. റെയ്ബാന്‍ ഹോട്ടലില്‍ രാവിലെ 11 മണിയോടെ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് പിറന്നാളിന്റെ ഭാഗമായി ആലപ്പുഴയില്‍ തുടക്കമായിരിക്കുന്നത്.

കേക്കുമുറിക്കലും സദ്യയുമൊക്കെയായി ഇത്തവണയും പിറന്നാള്‍ കെങ്കേമമാണ്. ഇതിന് പിന്നാലെ അമ്പലപ്പുഴ പാല്‍പ്പായസം അടക്കം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. അധികം ആരേയും ക്ഷണിച്ചിട്ടില്ലെങ്കിലും ആശംസകളുമായെത്തുന്ന പ്രിയപ്പെട്ടവരെ ഇത്തവണയും പിറന്നാളുകാരി പ്രതീക്ഷിക്കുന്നുണ്ട്.

ശനിയാഴ്ച തന്നെ ആശംസ അറിയിക്കാന്‍ വന്‍ നിരയാണ് ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ടിപി രാമകൃഷ്ണനും ആശംസയുമായി ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാട്ടെ വസതിയിലെത്തി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും ഗൗരിയമ്മയെ കാണാനെത്തി. കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത പെണ്‍കരുത്താണ് കെ ആര്‍ ഗൗരിയമ്മ. ഇഎംസിന്റെ നേതൃത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു ഗൗരിയമ്മ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top