Home app

മെഹുല്‍ ചോക്‌സി ;- പോയി വേറെ പണി നോക്കൂ

ഒടുവില്‍ മെഹുല്‍ ചോക്‌സി ജീവനക്കാര്‍ക്ക് തുറന്ന കത്തെഴുതി, പോയി വേറെ പണി നോക്കിക്കൊള്ളാന്‍.  ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ ഗീതാഞ്ജലി ജെംസിലെ ജീവനക്കാരോടാണ് ശമ്പളം തരാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മറ്റ് ജോലി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ നീരവ് മോഡിയുടെ അമ്മാവനാണ് മെഹുല്‍ ചോക്‌സി. തനിക്കെതിരേയുള്ള വായ്പാ തട്ടിപ്പ് മാധ്യമങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് ചോക്‌സി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. താന്‍ മൂലം ജീവനക്കാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ പാടില്ലാത്തു കൊണ്ടാണ് പുതിയ ജോലി അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് കത്തില്‍ ചോക്‌സി എടുത്ത് പറയുന്നു.

തട്ടിപ്പ് നടന്നത് ശ്രദ്ധയില്‍ പെട്ടതിന് ശേഷം ഇതാദ്യമായാണ് തുറന്ന കത്തിലൂടെ ചോക്‌സി ജീവനക്കാരോട് പ്രതികരിക്കുന്നത്. നീരവ് മോഡിയും മെഹുല്‍ ചോക്‌സിയും സംയുക്തമായാണ് പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 11400 കോടി കൈക്കലാക്കിയത്. മോഡിയുടേയും ചോക്‌സിയുടേയും ആഭരണശാലയില്‍ ജോലി ചെയ്തിരുന്ന 6 പേരെ ഇതിനോടകം തന്നെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top