Home app

തമിഴ്‌നാട്ടിലെ സ്ത്രീജീവനക്കാര്‍ക്ക് 50 ശതമാനം ഇളവോടെ സ്‌ക്കൂട്ടര്‍

ചെന്നൈ: താലിക്ക് പൊന്നും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കംപ്യൂട്ടറും പിന്നെ കറവയുള്ള പശുവുമൊക്കെ ജനത്തിന് നല്‍കി കൈയ്യടിയും വോട്ടും നേടിയിരുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി മരിച്ചിട്ടും ഇളവുകള്‍ക്കൊരു പഞ്ഞവുമില്ല. മണ്‍മറഞ്ഞ ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ടെത്തി, അമ്മ സ്‌ക്കൂട്ടര്‍ പദ്ധതിയനുസരിച്ച് അമ്പത് ശതമാനം സബ്‌സിഡിയോടെ പുതുപുത്തന്‍ സ്‌ക്കൂട്ടറുകള്‍ ചെന്നൈയില്‍ വിതരണം ചെയ്തു.

ജോലി ചെയ്യുന്ന വനിതകള്‍ക്കാണ് 25000 രൂപ വരെ സൗജന്യത്തോടെ ഈ പദ്ധതിയനുസരിച്ച് ഇളവുകള്‍ ലഭിക്കുന്നത്. സ്വകാര്യ ജീവനക്കാര്‍ക്കും പുതിയ പദ്ധതിയനുസരിച്ചുള്ള നേട്ടം ലഭിക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വന്തം വാഹനത്തില്‍ സുഗമവും സുരക്ഷിതവുമായി എത്തിച്ചേരാനാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇത്തരം മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കമെന്ന് സ്‌ക്കൂട്ടറിന്റെ താക്കോല്‍ വിതരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ജയലളിതയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് നടപ്പാക്കിയ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബസിലെ കമ്പിയില്‍ തൂങ്ങിപിടിച്ച് പൂവാലന്മാരുടെ ശല്യം സഹിക്കാന്‍ കഴിയാതെ ദൈനംദിന യാത്ര ചെയ്യുന്ന കേരളത്തിലെ പെണ്‍തൊഴിലാളികള്‍ക്ക് ഇനിയെന്നാണ് അമ്പത് ശതമാനം ഇളവുകളോടെ ഒരു സ്‌ക്കൂട്ടര്‍ ലഭിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top