Home app

രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുന്നു: സിതാറാം യെച്ചൂരി

തൃശൂര്‍: ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുകയാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഫാഷിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ സി.പി.എമ്മിന് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്ന് യെച്ചൂരി ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് നടക്കുന്ന കുംഭകോണങ്ങളില്‍ പ്രധാനമന്ത്രിക്ക് മൗനമാണ്. നരേന്ദ്ര മോദി എന്നതിന് പകരം മൗനേന്ദ്ര മോദി എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അതേസമയം വെല്ലുവിളികള്‍ നേരിടുന്ന നാളുകളിലൂടെയാണ് സിപിഎം കടന്നുപോകുന്നതെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും യെച്ചൂരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top