Home app

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി; സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

തൃശൂര്‍: സിപിഐഎം 22ാം പാര്‍ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനസമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം നടക്കുന്ന വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍(റീജണല്‍ തിയേറ്റര്‍) മുതിര്‍ന്ന അംഗം വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടപകള്‍ക്ക് തുടക്കമായത്. ഇ പി ജയരാജന്റെ താല്‍ക്കാലിക അധ്യക്ഷതയില്‍ സമ്മേളനം തുടങ്ങി. രക്തസാക്ഷി പ്രമേയം ഇ പി ജയരാജനും അനുശോചന പ്രമേയം എളമരം കരീമും അവതരിപ്പിച്ചു. തുടര്‍ന്ന് സമ്മേളന നടത്തിപ്പിനായുള്ള കമ്മിറ്റികള്‍ തെരഞ്ഞെടുത്തു. തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ സ്വാഗതം ആശ്വംസിച്ചു.

സിതാറാം യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പുചര്‍ച്ചക്ക്‌ശേഷം പൊതുചര്‍ച്ച. 25 വരെ പ്രതിനിധിസമ്മേളനം തുടരും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ്കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, എ കെ പത്മനാഭന്‍, എം എ ബേബി എന്നിവര്‍ പങ്കെടുക്കും. 475 പ്രതിനിധികളും 87 സംസ്ഥാനകമ്മിറ്റി അംഗങ്ങളും നാല് സംസ്ഥാനകമ്മിറ്റി ക്ഷണിതാക്കളും 16 നിരീക്ഷകരുമടക്കം 582 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top