Home app

ബിംബവത്കരണം ഈ പാര്‍ട്ടിയില്‍ വേണ്ടെന്ന് പിണറായി വിജയന്‍

തൃശൂര്‍: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രവര്‍ത്തകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ചിത്രം ആലേഖനം ചെയ്ത പതാക ഒരു പ്രവര്‍ത്തകന്‍ ഉയര്‍ത്തിക്കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിണറായി വിജയന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കണമെന്നും ബിംബവത്കരണം ഈ പാര്‍ട്ടിയില്‍ വേണ്ടെന്നും പിണറായി വിജയന്‍ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.

”ഇവിടെ ഒരു വലിയ കൊടി ഉയര്‍ത്തിക്കാണിക്കുന്നത് കണ്ടു. അതില്‍ എന്റെയൊരു ചിത്രം ആലേഖനം ചെയ്തതും കണ്ടു. അതൊരു ശരിയായ സമ്പ്രദായമല്ല. കാരണം ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെന്ന നിലയ്ക്ക് പാര്‍ട്ടി നിശ്ചയിക്കുന്ന വിവിധ ചുമതലകള്‍ വഹിക്കുന്നു, ആ ചുമതലകള്‍ നിറവേറ്റുന്നു. അതിലൊരു വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കരുത്. നാം നടത്തുന്ന എല്ലാ പ്രവര്‍ത്തനവും പാര്‍ട്ടിക്ക് കീഴ്‌പ്പെട്ടുകൊണ്ടുള്ളതാണ്. അതില്‍ നിന്ന് വ്യത്യസ്തമായൊരു ചിത്രം ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുത്.”- പിണറായി പറഞ്ഞു.

പിണറായിയുടെ വിമര്‍ശനം കയ്യടികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നേരത്തേയും വിവിധ സമ്മേളനങ്ങളില്‍ അനഭിലഷണീയവും പാര്‍ട്ടിക്ക് നിരക്കാത്തതുമായ ഇത്തരം പ്രവര്‍ത്തനങ്ങളെ പിണറായി തുറന്നെതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top