Home app

സിപിഎം സംസ്ഥാന സമ്മേളനം: മാണിയും കാനവും ഇന്ന് ഒരേ വേദിയില്‍

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിലെ സുപ്രധാനമായ സെമിനാറിനായി കാതോര്‍ത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. പരസ്പരം ഒളിയമ്പെറിഞ്ഞും വാക്‌പോരടിച്ചും നടന്ന മാണിയും കാനവും ഇന്ന് ഒരേ വേദിയില്‍ ഒരുമിച്ചിരിക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളത്തിന്റെ ഭൂതകാലവും വര്‍ത്തമാനഭാവിയുമെന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനത്താണ് ഇരുവരും വേദി പങ്കിടുന്നത്.

കെഎം മാണി എല്‍ഡിഎഫിനോടടുക്കുന്നു എന്ന തോന്നല്‍ സിപിഐയെ വല്ലാതെ അങ്കലാപ്പിലാക്കിയിരുന്നു. ഇതിനു പിന്നാലെ മാണിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും ഒളിയമ്പുകളുമായി കാനം രംഗത്തെത്തുകയും ചെയ്തു. വെന്റിലേറ്ററിലിരിക്കുന്ന പാര്‍ട്ടിയെ മുന്നണിയിലെടുക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച വാര്‍ത്തകളോടുള്ള കാനത്തിന്റെ പ്രതികരണം. ശക്തമായ മറുപടിയുമായി മാണിയും രംഗത്തെത്തിയതോടെ വിഷയത്തിന് ചൂടേറി. ഈ സാഹചര്യത്തിലാണ് മാണിയും കാനവും സിപിഎമ്മിന്റെ വേദിയില്‍ ഒരുമിച്ചെത്തുന്നത്. മുന്നണി ബന്ധം സംബന്ധിച്ചും ഇരുവരും തമ്മിലുള്ള ശീതയുദ്ധം സംബന്ധിച്ചും പുതിയ വാര്‍ത്തകള്‍ക്കായി കാതോര്‍ക്കുകയാണ് രാഷ്ട്രീയ കേരളം.

അതേസമയം ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീട് കോടതിയെ അറിയിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ഇത് സിപിഐയെ നേരിടാന്‍ മാണിക്ക് കൂടുതല്‍ കരുത്ത് പകരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top