ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കണക്കിലെടുത്ത് ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ച് ‘ബിബി’ റേറ്റിങ് നല്കി. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന നെഗറ്റീവ് റേറ്റിങ്ങാണിത്.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാ തട്ടിപ്പ് മൂലം ബാങ്കിന്റെ യശസ്സിന് കോട്ടം തട്ടിയിട്ടുണ്ടെന്ന് ഫിച്ച് വിലയിരുത്തുന്നു. വായ്പാ തട്ടിപ്പ് പുറത്ത് വന്നതോടെ ബാങ്കിന്റെ ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. വിവിധ റേറ്റിങ് ഏജന്‍സികളുടെ ഇനിയുള്ള വിലയിരുത്തലുകള്‍ പുറത്ത് വരുന്നതോടെ ബാങ്കിന്റെ ഓഹരി വില വീണ്ടും ഇടിയാനാണ് സാധ്യത.