Home app

മലപ്പുറത്ത് 7 കോടിയുടെ ലഹരി മരുന്ന് വേട്ട

മലപ്പുറത്ത് രണ്ടിടങ്ങളിലായി വന്‍ ലഹരിമരുന്ന് വേട്ട. മഞ്ചേരിയില്‍നിന്നും അരീക്കോട്ടുനിന്നും ഏഴ് കോടി രൂപയുടെ മയക്കുമരുന്ന് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അരീക്കോട്ടുനിന്ന് ആറ് കോടി രൂപയുടെ കെറ്റമിന്‍ എന്ന ലഹരിമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശികളായ അശോക് കുമാര്‍, വാസുദേവ്, നടരാജന്‍, ശിവദാസന്‍ തുടങ്ങിയ അഞ്ച് പേരെ പോലീസ് പിടികൂടി.

മഞ്ചേരിയില്‍നിന്ന് ഒരു കോടി രൂപയുടെ ബ്രൗണ്‍ ഷുഗറാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ വിമുക്തഭടനും സര്‍ക്കാര്‍ ജീവനക്കാരനും ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡില്‍ എടുത്തു. രാജസ്ഥാന്‍ സ്വദേശിയായ ശാം രഹുവാണ് വിമുക്തഭടന്‍. കഴിഞ്ഞ ദിവസവും മലപ്പുറത്തുനിന്ന് അഞ്ച് കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. അടുത്ത ദിവസങ്ങളിലായി കോടികളുടെ മയക്കുമരുന്നാണ് കേരളത്തില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് 30 കോടി വിലമതിക്കുന്നതായിരുന്നു. വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്താന്‍ രാജ്യാന്തര മാഫിയകള്‍ കേരളത്തെ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top