Home app

ഇറാനില്‍ വിമാനം തകര്‍ന്ന് 66 മരണം

ഇറാനില്‍ വിമാനം തകര്‍ന്ന്‌വീണ് 66 പേര്‍ മരിച്ചു. ടെഹ്‌റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എറ്റിആര്‍72 വിമാനമാണ് തകര്‍ന്ന് വീണത്. 60 യാത്രക്കാരും ആറുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുയര്‍ന്ന് 20 മിനിറ്റിനുളളിലാണ് അപകടം. എന്നാല്‍ അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും 390 മൈല്‍ തെക്ക് മാറി സാഗ്രോസ് പര്‍വതങ്ങള്‍ക്ക്(zagros mountains) സമീപത്തായാണ് അപകടം. ഒരു കുട്ടിയടക്കം 60 യാത്രക്കാരും ആറ് ജീവനക്കാരുമായാണ് വിമാനം പറന്നുയര്‍ന്നത്. മഞ്ഞ് മൂടിയ മോശം കാലവസ്ഥയായതിനാലാണ് അപകടമുണ്ടായതെന്നാണ് സൂചന. 1,440 അടി ഉയരത്തില്‍ നിന്നാണ് വിമാനം പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം സുഗമമല്ല എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top