Home app

മാണിക്ക് വിലങ്ങുതടിയായി കാനം, കേരള കോണ്‍ഗ്രസിന്റെ വരവില്‍ ആശങ്കപ്പെടുന്നതാര്!

യുഡിഎഫുമായുളള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചെന്ന കെഎം മാണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മാണി സിപിഎമ്മിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് ഇരുമുന്നണികളും ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയില്ലെങ്കിലും മാണിയെ ഇടതുമുന്നണിയുടെ പടി കയറ്റില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ. മാണിയുടെ വരവിനെ പരോക്ഷമായി സിപിഎം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സിപിഐയെ പിണക്കാനാവില്ല. അതുകൊണ്ടു തന്നെ സിപിഐയുടെ മുരടന്‍ നിലപാടിനോട്, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നടത്തിയ വിമര്‍ശനമൊഴിച്ചാല്‍ നേരിട്ട് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

കെഎം മാണിയെക്കൂടി ഇടതുപക്ഷത്ത് ഉള്‍പ്പെടുത്തി മുന്നോട്ടുപോകാന്‍ സിപിഐയ്ക്ക് കഴിയില്ലെന്നായിരുന്നു കാനം ഇന്നലെ നടത്തിയ പ്രസ്താവന. കേരളകോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചായിരുന്നു സിപിഐ ജയിച്ചത്. സിപിഐ യഥാര്‍ഥ ഇടത് പക്ഷമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് മുന്നോട് പോകാന്‍ സാധിച്ചതെന്നും കാനം കോട്ടയം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം കാനത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നായിരുന്നു കേരളകോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെഎം മാണിയുടെ പ്രതികരണം. കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് തനിക്കാവിശ്യമില്ലെന്നും അമ്പത് വര്‍ഷത്തിലധികമായി പൊതുരംഗത്തുളള തന്നെ ജനങ്ങള്‍ക്കറിയാമെന്നും മാണി പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top