Latest News

ശൈത്യകാല ഒളിംപിക്‌സ്; ഇന്ത്യന്‍ താരം ശിവകേശവന്‍ പുറത്ത്

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ നിന്നും ഇന്ത്യന്‍ താരം ശിവകേശവന്‍ ഫൈനല്‍ കാണാതെ പുറത്തായി. തന്റെ മല്‍സര ഇനമായ ല്യൂജില്‍ ആദ്യ മൂന്നു ഹീറ്റ്‌സുകള്‍ കഴിഞ്ഞപ്പോള്‍ 34-ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. ആദ്യ 20 സ്ഥാനങ്ങളിലെത്തുന്നവര്‍ക്കു മാത്രമേ ഫൈനലിലേക്ക് യോഗ്യതയുള്ളു എന്ന നിലയില്‍ ഫൈനല്‍ പോരാട്ടത്തിലേക്ക് ശിവകേശവന് മുന്നേറാനായില്ല. ഈയിനത്തില്‍ ഓസട്രേലിയന്‍ താരം ഡേവിഡ് ഗ്ലെര്‍ഷറാണ് സ്വര്‍ണത്തിന് അവകാശിയായത്

sivakeshavan

ആറ് ശൈത്യകാല ഒളിംപിക്‌സുകളില്‍ പങ്കെടുത്ത ശിവകേശവന്‍ മത്സരശേഷം രാജ്യാന്തര കരിയറിന് വിരാമമിട്ടു. നിരവധി ഇന്ത്യാക്കാരാണ് ശിവകേശവന് പിന്തുണയുമായി ഒളിംപിക്‌സ് വേദിയിലെത്തിയത്.

36 കാരനായ ശിവകേശവന്റെ കരിയറിലെ ആറാമത്തെയും അവസാനത്തെയും ശൈത്യകാല ഒളിംപിക്സ് കൂടിയായിരുന്നു ഇത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കു ല്യൂജില്‍ നിരവധി മെഡലുകള്‍ സമ്മാനിച്ച താരം കൂടിയാണ് അദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top