Home app

ഒഞ്ചിയത്ത് സംഘര്‍ഷം; എന്‍ വേണുവിന്റെ അറസ്റ്റ് ആസൂത്രിതമെന്ന് ആര്‍എംപി

കോഴിക്കോട്: ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ അറസ്റ്റ് ചെയ്തത് അകാരണമായ നടപടിയെന്ന് ആര്‍എംപി. കേസില്‍ എന്‍. വേണു ഉള്‍പ്പെടെ 17 ആര്‍ എം പി പ്രവര്‍ത്തകര്‍ പോലീസിന്റെ കരുതല്‍ തടങ്കലിലാണ്. സംഭവത്തേതുടര്‍ന്ന് ഓര്‍ക്കാട്ടേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ആര്‍എംപി പ്രവര്‍ത്തകനായ ഓട്ടോഡ്രൈവറുമായുണ്ടായ വാക് തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചത്. പിന്നീട് ആര്‍എംപി ഓഫീസിലെത്തിയ ഒരു സംഘമാളുകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തേതുടര്‍ന്ന് നാല് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. എന്നാല്‍ അക്രമങ്ങള്‍ക്കു പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു. തനിക്കും എന്‍. വേണു ഉള്‍പ്പടെയുള്ള മറ്റ് ആര്‍എംപി നേതാക്കള്‍ക്കും വധഭീഷണിയുണ്ടെന്ന് കെ.കെ രമ പറഞ്ഞു. സിപിഎമ്മാണ് ഭീഷണിക്ക് പിന്നില്‍. പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്നും, ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും കെ.കെ.രമ പ്രസ്താവനയില്‍ പറഞ്ഞു.

കരുതല്‍ തടങ്കലെന്ന നിലയില്‍ എന്‍.വേണുവിനെ കസ്റ്റഡിയിലെടുക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചത്. എന്നാല്‍, ആര്‍എംപി ഓഫീസില്‍ ആയുധശേഖരം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന വിവരം. ഓര്‍ക്കാട്ടേരി ഉള്‍പ്പെടുന്ന എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ പയ്യോളി സ്റ്റേഷനിലേക്കാണ് വേണുവിനെയും 18 ആര്‍എംപി പ്രവര്‍ത്തകരെയും കൊണ്ടുപോയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top