Entertainment

കേരളടൂറിസത്തിന് വന്‍കുതിപ്പ്

കേരളം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാവുകയാണോ! ആഗോള ദേശിയതലത്തില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ കേരളത്തിലേക്ക് സഞ്ചാരികളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് കാണിക്കുന്നത്. 2016നെ അപേക്ഷിച്ച് 10.93 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ 9 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്കാണിത്.

നോട്ട് നിരോധനവും ജിഎസ്ടി പ്രതിസന്ധിയുമൊന്നും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിനെ ഒരു തരത്തിലും പ്രതികൂലമായി ബാധിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരുടെ എണ്ണം വളരെ കൂടുതലാണ്. 1.48 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് 2017ല്‍ കേരളം കാണാനെത്തിയത്. 2016നെ അപേക്ഷിച്ച് 15 ലക്ഷത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.

സംസ്ഥാനത്തെത്തിയ വിദേശടൂറിസ്റ്റുകളുടെ എണ്ണം 11 ലക്ഷത്തിനടുത്താണ്. കഴിഞ്ഞ വര്‍ഷം ടൂറിസത്തില്‍ നിന്നുളള ആകെ വരുമാനം 33,383 കോടി രൂപയാണ്. 2016ലിത് 29,658 കോടി രൂപ മാത്രമായിരുന്നു. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഭാവിയില്‍ വന്‍ നേട്ടം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. കേരള ടൂറിസം വിഭാഗത്തിന്റെ പ്രൊഫഷണല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ മികവും സ്വകാര്യ ടൂറിസം സംരംഭകരുടെ വൈവിധ്യമേറിയ ടൂറിസം പ്രൊജക്ടുകളുമാണ് വളര്‍ച്ചയ്ക്ക് പ്രധാന കാരണമാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top