ഗ്രൂപ്പ് വീഡിയോകോള്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ് ആപ്പ്. ഒപ്പം സ്റ്റിക്കര്‍, പേമെന്റ് ,ഗ്രൂപ്പ് ഡിസ്ക്രിപ്ഷന്‍, അഡ്മിന് ടൂള്‍സ് എന്നീ ഫീച്ചറുകളും വാട്ട്സ്ആപ്പില്‍ ഉടന്‍ കൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്ന് വാട്ട്സ്ആപ്പ് ലീക്ക്സ് പുറത്ത് വിടുന്ന പറയുന്നു. അതിന്റെ ഭാഗമായാണ് അഡ്മിന് ടൂള്‍ പോലുള്ള ഫീച്ചറുകള്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഒരേ സമയം നാലു പേര്‍ക്ക് സംസാരിക്കുവാനുള്ള സൗകര്യമായിരിക്കും ആദ്യ ഘട്ടത്തില്‍ ഗ്രൂപ്പ് വീഡിയോകോള്‍ ഫീച്ചറില്‍ ഉണ്ടാകുക.
വാട്ട്സ്ആപ്പില്‍ ഗ്രൂപ്പ് വീഡിയോകോള്‍
By
February 7, 2018 10:52 am