Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനപരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കേപ്ടൗണിലാണ് മത്സരം. ആതിഥേയര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയെങ്കിലും ഏകദിന പരമ്പര സ്വന്തമാക്കാനാണ് കോഹ്ലിയും കൂട്ടരും ശ്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ മൂന്ന് ഏകദിനങ്ങള്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇന്ന് വിജയിക്കാനായാല്‍ സന്ദര്‍ശകര്‍ക്ക് ആ ചീത്തപ്പേര് മാറ്റിയെടുക്കാം.

ഡര്‍ബനിലും, സെഞ്ചൂറിയനിലും നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മുന്‍നിര താരങ്ങളുടെ പരുക്കാണ് ആതിഥേയരെ വലയ്ക്കുന്നത്. എബി ഡിവില്ലിയേഴ്സ്, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, എന്നിവര്‍ക്ക് പുറമെ കൈക്കുഴയ്ക്ക് പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും ഇന്ന് കളിക്കില്ല. ഡികോക്കിന് പകരം ഹെയ്ന്റിച്ച് ക്ലാസന്‍ കീപ്പറാകും. കഴിഞ്ഞ കളിയില്‍ ടീമിനെ നയിച്ച ഐഡന്‍ മാര്‍ക്രം തന്നെയാണ് ഇന്നും ടീമിനെ നയിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top