Home app

സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ; ജേക്കബ് തോമസ് ഹൈക്കോടതിയില്‍

അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍. വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരമുള്ള സംരക്ഷണമാണ് ജേക്കബ് തോമസ് ആവശ്യപ്പെടുന്നത്. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി.

ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്കു നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിനെ ഇതു വെട്ടിലാക്കി. ഓഖി ദുരന്തം സംബന്ധിച്ചു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമ്മോയും നല്‍കി. എന്നാല്‍, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനിന്നു ശക്തമായ ഭാഷയിലാണു ജേക്കബ് തോമസ് മറുപടി നല്‍കിയത്. മാര്‍ച്ച് ആദ്യം കേസ് വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top