Home app

മാല ദ്വീപില്‍ പ്രതിസന്ധി രൂക്ഷം ; ഇന്ത്യ ആശങ്ക രേഖപ്പെടുത്തി

രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത മാലദ്വീപില്‍ സര്‍ക്കാരും കോടതിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇപ്പോഴും അടിയന്തരാവസ്ഥ തുടരുന്ന മാലദ്വീപിലെ സ്ഥിതിഗതികളില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനേയും മറ്റു രാഷ്ട്രീയ നേതാക്കളേയും അറസ്റ്റു ചെയ്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് അബ്ദുള്ള യമീന്റെ നടപടിയിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആശങ്ക അറിയിച്ചത്.

നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയുടെ നിരീക്ഷണം തുടരും. മാലദ്വീപില്‍ ഇന്ത്യ നേരിട്ട് ഇടപെടനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. മാലിദ്വീപുമായി നൂറ്റാണ്ടുകളായി കൂട്ടുകെട്ട് നിലനിര്‍ത്തുന്ന ഇന്ത്യ സൈനികമായും സജ്ജമാണ്. സൈനികമായി ഇടപെടണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാലദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് വിദേശമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. മാലദ്വീപില്‍ വസന്തകാല ഉത്സവത്തിന്റെ പശ്ചാത്തലമായതിനാല്‍ ധാരാളം വിദേശസഞ്ചാരികള്‍ എത്തുന്നസമയം കൂടിയാണിപ്പോള്‍. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മാലദ്വീപ് കോണ്‍സുലേറ്റും വിഷയത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top