Environment

സമരക്കാര്‍ തീവ്രവാദികളെങ്കില്‍ അറസ്റ്റ് ചെയ്യു: വയല്‍ക്കിളികള്‍

കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന ആരോപണത്തിന് മറുപടിയുമായി വയല്‍ക്കിളികള്‍ രംഗത്ത്. തങ്ങള്‍ തീവ്രവാദികളാണെന്നു തെളിയിച്ചാല്‍ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കണമെന്നും സമരത്തില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്നും കീഴാറ്റൂരിലെ ‘വയല്‍ക്കിളി’കൂട്ടായ്മയുടെ നേതാക്കള്‍ പറഞ്ഞു. നാട്ടുകാര്‍ മൊത്തം തീവ്രവാദികളാണെങ്കില്‍ വയല്‍ക്കിളി സമരക്കാരും തീവ്രവാദികളാണ്. നാട്ടുകാര്‍ തീവ്രവാദികളല്ലെങ്കില്‍ സമരക്കാരും തീവ്രവാദികളല്ല. വയല്‍ക്കിളികള്‍ എന്ന സംഘടനയ്ക്കുകീഴില്‍ ഒരു നാടുമുഴുവനുണ്ട്. സമരക്കാരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും വയല്‍ക്കിളികള്‍ പറയുന്നു. നാലര കിലോമീറ്റര്‍ നീളത്തില്‍ പൂര്‍ണമായും വയലിലൂടെ റോഡ് പണിയാനാണ് അധികൃതരുടെ നീക്കം. നൂറുകണക്കിന് ഏക്കര്‍ വയല്‍ നികത്തുന്നത് അംഗീകരിക്കാനാവില്ല. വയല്‍ക്കിളികള്‍ ഒരിക്കലും വികസനത്തിനെതിരല്ലെന്നും സംഘടന പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top