കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്മെന്റ് സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. മുന്‍ നിശ്ചയിച്ച അലൈന്മെന്റില് മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കുന്നതാണ് വിജ്ഞാപനം. ഇതോടെ തിരിച്ചടി കിട്ടിയിരിക്കുന്നത് ബിജെപിക്കാണ്. വിജ്ഞാപനം റദ്ദാക്കുമെന്നുള്ള ബിജെപിയുടെ വാഗ്ദാനം പാഴായി.
ബൈപ്പാസ് പദ്ധതിക്കെതിരെ വയല്‍ക്കിളി സമരം ഉയര്‍ന്നതോടെയാണ് സംഭവം ദേശീയതലത്തില്‍ ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഒടുവില്‍ സമരം ശക്തമായി മുന്നോട്ട് പോകവേയാണ് പിന്തുണയറിയിച്ച് ബിജെപി രംഗത്തെത്തിയതും നിലവിലെ അലൈന്‍മെന്റിനുള്ള വിജ്ഞാപനം റദ്ദാക്കുമെന്ന് വാഗ്ദാനം നല്കിയതും.
ഭൂവുടമകളുടെ ഹിയറിംഗിന് തീയതി ഉള്‍പ്പെടെ പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോള്‍ വിജ്ഞാപനം വന്നിരിക്കുന്നത്.