തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. പിഎസ് ശ്രീധരന് പിളള സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അറിയിച്ചതോടെയാണ് കുമ്മനത്തിന് സ്ഥാനാര്‍ഥിത്വത്തിലേക്ക് വഴി തുറക്കുന്നത്. സിപിഎം നേതാവ് കെകെ രാമചന്ദ്രന് നായരുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റാണ് ചെങ്ങന്നൂരിലേത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥ് രണ്ടാം സ്ഥാനത്തും. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് ശ്രീധരന് പിളള മൂന്നാം സ്ഥാനത്തുമായിരുന്നു.
ചെങ്ങന്നൂര്‍ പിടിക്കാന്‍ കുമ്മനം
By
January 28, 2018 9:20 am