കൊച്ചി: ഫോണ്‍ കെണി കേസില്‍ നിന്ന് കുറ്റവിമുക്തനായതോടെ എകെ ശശീന്ദ്രനെ തിരികെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാന്‍ എന്‍സിപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ദേശീയ നേതൃത്വവുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യം ഇടതുമുന്നണിയെ അറിയിക്കും.
ഈ ബജറ്റ് സമ്മേളന കാലത്ത് തന്നെ എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാനുളള നീക്കമാണ് നടക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രമാണ് എന്‍സിപിക്ക് ന്ത്രിസ്ഥാനം ഉണ്ടായിരുന്നത്. എന്നാല്‍ ആദ്യം ഫോണ്‍ കെണി കേസില്‍ ശശീന്ദ്രനും പിന്നാലെ വന്ന തോമസ് ചാണ്ടി കായല്‍ കൈയ്യേറ്റ കേസിലും അകപ്പെട്ട് പുറത്തുപോയതോടെയാണ് മന്ത്രിസ്ഥാനം നഷ്ടമായത്. ന്ത്രിസ്ഥാനത്തെ കുറിച്ച് എന്‍സിപി തന്നെ ആദ്യം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ഇടതുമുന്നണി. ഇന്നലെ തന്നെ ഇക്കാര്യം എന്‍സിപിയെ അറിയിച്ചിരുന്നു. എന്‍സിപി അറിയിക്കുന്ന പക്ഷം എകെ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിന് ഇടതുമുന്നണി യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയേക്കും.