Home app

എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങുന്നതില്‍ പാര്‍ടിയില്‍ അഭിപ്രായ ഭിന്നതകള്‍ ഇല്ലെന്ന് ടിപി പീതാംബരന്‍

കൊച്ചി: ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതകള്‍ ഇല്ലെന്ന് എന്‍.സി.പി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. തോമസ് ചാണ്ടിയടക്കമുള്ള എല്ലാ നേതാക്കളും ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനു കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ മതി. എന്‍.സി.പിയിലേക്ക് ആളുകള്‍ വരുന്നുണ്ടെങ്കില്‍ സ്വാഗതം ചെയ്യും. എന്നാല്‍ മന്ത്രിയാകാന്‍ വേണ്ടി ആരെയും പാര്‍ട്ടിയിലേക്കു ക്ഷണിച്ചിട്ടില്ല. ബാലകൃഷ്ണപിള്ള അടക്കമുള്ളവര്‍ക്കു പാര്‍ട്ടിയിലേക്കു വരുന്നതിന് ഡിമാന്റുകളുണ്ടായിരുന്നില്ല. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും പീതാംബരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top