Home app

ഊബറിനും ഒലയ്ക്കും വിലക്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ ഊബര്‍, ഒല എന്നിവ ഉപയോഗിക്കരുതെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോസ്ഥര്‍ക്കും പ്രതിരോധ വിഭാഗത്തിനും സര്‍ക്കാറിന്റെ നിര്‍ദ്ദേശം. രാജ്യത്തിനു നേരെ ഏതെങ്കിലും വിധത്തിലുള്ള അട്ടിമറികള്‍ നടക്കുന്നത് ചെറുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും അവരുടെ ലക്ഷ്യ സ്ഥാനങ്ങളും രഹസ്യമാക്കി വയ്ക്കുന്നതിനാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം വിവരങ്ങള്‍ സഹയാത്രികരോ ഡ്രൈവര്‍മാരോ അറിയുന്നത് തടയുന്നതിനും അത്തരം വിവരങ്ങള്‍ ഏതെങ്കിലും സ്ഥലത്തേയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യമിടുന്നത് ഉപയോഗിക്കുന്നത് തടയുന്നതിനുമുള്ള മുന്‍കരുതല്‍ കൂടിയാണിത്.

രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലും പ്രതിരോധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, രാഷ്ട്രപതീഭവന്‍, ല്യൂട്ടണ്‍സ് സോണ്‍, ഡല്‍ഹി കന്റോണ്‍മെന്റ് എന്നിവിടങ്ങളിലേക്ക് ഷെയര്‍ ടാക്‌സികളും പൂള്‍ ടാക്‌സികളും വാടകയ്‌ക്കെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top