Latest News

യാത്രക്കാരനെ ഊബര്‍ ഡ്രൈവര്‍ മര്‍ദ്ദിച്ചു; മൂക്കിന് ഗുരുതര പരിക്ക്

ബംഗളൂരു: ട്രിപ്പ് ക്യാന്‍സല്‍ ചെയ്യാതിരുന്ന യാത്രക്കാരനെ ഊബര്‍ ഡ്രൈവര്‍ മര്‍ദ്ദിച്ചു. അധിക ചാര്‍ജ് ആവശ്യപ്പെട്ടതാണ് മര്‍ദ്ദനത്തിന് കാരണം. മൂക്കിന് ഗുരുതരമായ പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരുവില്‍ വ്യാഴാഴ്ചയാണ് സംഭവം. കെംപഗൗഡ വിമാനത്താവളത്തിലേക്ക് പോകാന്‍ വേണ്ടി 23 കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണ് ഊബര്‍ ബുക്ക് ചെയ്തത്. ബുക്ക് ചെയ്യുമ്പോള്‍ കാണിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ തുക നല്‍കണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബുക്ക് ചെയ്യുമ്പോള്‍ കാണിച്ചതിലും കൂടുതല്‍ ചാര്‍ജ് നല്‍കാന്‍ സാധിക്കില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞു ഇതോടെ തര്‍ക്കം രൂക്ഷമായി.

കൂടുതല്‍ നിരക്ക് നല്‍കാന്‍ സാധിക്കില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞപ്പോള്‍ എങ്കില്‍ ട്രിപ്പ് ക്യാന്‍സല്‍ ചെയ്യണമെന്ന് ഡ്രൈവര്‍ പറഞ്ഞു. അതും സാധിക്കില്ലെന്ന് യാത്രക്കാരന്‍ വ്യക്തമാക്കി. അങ്ങനെ ക്യാന്‍സല്‍ ചെയ്താല്‍ തനിക്ക് പണം നഷ്ടമാകുമെന്ന് യാത്രക്കാരന്‍ പറഞ്ഞു. ഇത് കേട്ടതും ഡ്രൈവര്‍ യാത്രക്കാരന്റെ ലഗേജുകള്‍ പുറത്തേയ്ക്ക് എടുത്ത് എറിയുകയും ഡ്രൈവര്‍ യാത്രക്കാരന്റെ മൂക്കിനിട്ടിടിക്കുകയും ചെയ്തു.
ഡ്രൈവര്‍ക്കായി പോലീസ് അന്വേഷണം നടത്തുകയാണ്. കുറ്റക്കാരനായ ഡ്രൈവറെ ഊബര്‍ പുറത്താക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top