6 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയെ ലോക സൗന്ദര്യത്തിന്റെ നെറുകയില്‍ എത്തിച്ച മാനുഷി ഛില്ലറിനെ അഭിനന്ദിച്ച് ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്ത്. മിസ്റ്റര്‍ ഇന്ത്യയുടെ ഫിനാലെ വേദിയില്‍ വെച്ചാണ് കങ്കണ മാനുഷിയെ അഭിനന്ദനവാക്കുകള്‍ കൊണ്ട് പൊതിഞ്ഞത്.
മാനുഷി ഛില്ലറിന്റെ നേട്ടത്തില്‍ തനിക്ക് വളരെയധികം അഭിമാനം തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു. അവള് ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വളരെ മിടുക്കിയായ ഒരു പെണ്‍കുട്ടി. അതുമാത്രമല്ല അവള് വരുന്നത് വളരെ ചെറിയ ഒരു നഗരത്തില്‍ നിന്നാണ്, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പേരുകേട്ട ഹരിയാനയില്‍ നിന്ന്.
മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനമുയര്‍ത്തിയവളാണ് മാനുഷി, നമ്മുടെ രാജ്യത്തെ ഇത്രയും തേജ്വസിയായ ഒരു പെണ്‍കുട്ടിയോട് നമ്മുടെ കൃതഞ്ജത പ്രകടിപ്പിക്കാന്‍ പോലും വാക്കുകളില്ല. കങ്കണ പറഞ്ഞു. മാനുഷിക്കൊപ്പം മിസ്റ്റര്‍ വേള്‍ഡ് രോഹിത് ഖണ്ഡല്‍വാലിനെയും കങ്കണ അഭിനന്ദിച്ചു.