Latest News

പ്രധാനമന്ത്രിയ്ക്ക് പ്രമുഖര്‍ അയച്ച കത്ത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് കങ്കണ


ന്യൂഡല്‍ഹി:രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അയച്ച കത്തിനെ എതിര്‍ത്ത് കങ്കണ  അടക്കമുള്ള താരങ്ങള്‍. സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, നടി രേവതിയുമുള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് കത്തയച്ചത്. ഇതിനെതിരെയാണ് നടി കങ്കണ  അടക്കമുള്ള പ്രമുഖ താരങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. കത്ത് പ്രകോപനം സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് താരങ്ങള്‍ ആരോപിച്ചു.

കങ്കണ റാവത്ത്, ഗാനരചിയതാവ് പ്രസൂണ്‍ ജോഷി, കലാകാരി സോനാല്‍ മന്‍സിങ്, സംവിധായകന്‍ മധുര്‍ ബന്ദര്‍കര്‍, വിവേക് അഗ്‌നിഹോത്രി എന്നിവര്‍ ഒപ്പിട്ട മറ്റൊരു കത്ത് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 61 പേരാണ് ഈ കത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്ത് പ്രമുഖര്‍ അയച്ച കത്ത് ദുരുദ്ദേശപരമാണെന്നും തെറ്റായ കാര്യങ്ങളാണ് അതില്‍ പ്രസ്താവിക്കുന്നതെന്നും 61 പേരുടെ കൂട്ടായ്മ ആരോപിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top