Home app

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല

ഓഖി ദുരന്തം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ദുരന്ത ബാധിത മേഖലകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കില്ല. പകരം രാജ്ഭവനില്‍ ചേരുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ തീരദേശ സന്ദര്‍ശനം ഒഴിവാക്കിയത്. ഒരു മണിക്കൂര്‍ മാത്രമായിരിക്കും നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉണ്ടാവുക.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി യോഗത്തില്‍ ചര്‍ച്ച നടത്തും. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് തീരപ്രദേശം സന്ദര്‍ശിക്കേണ്ടെന്ന് മോദി തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top