Home app

ഓഖി: ഇന്ന് മുതല്‍ കടല്‍ അരിച്ചുപെറുക്കി തെരച്ചില്‍ നടത്തും

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായി ഇന്ന് മുതല്‍ കടല്‍ അരിച്ചുപെറുക്കി തെരച്ചില്‍ നടത്തും. മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച് സര്‍വസന്നാഹങ്ങളുമായാണ് കടലില്‍ തെരച്ചില്‍ നടത്തുക. മത്സ്യത്തൊഴിലാളികളുടെ മൃതദേഹം പല തീരങ്ങളിലായി ദിവസേന അടിയുന്ന സാഹചര്യത്തിലാണ് നടപടി. 200 സ്വകാര്യ മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ച് കൊല്ലം മുതല്‍ ഗോവന്‍ തീരംവരെ 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് തെരച്ചില്‍. തിങ്കളാഴ്ച വൈകീട്ട് മുതല്‍ 22 വരെ ഇത് നീളും.

മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് തിരച്ചിലിന് ബോട്ടുകള്‍ വിട്ടുനല്‍കാന്‍ ബോട്ടുടമകള്‍ തയ്യാറായത്. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ലത്തീന്‍ അതിരൂപതാ അധികൃതര്‍, ബോട്ടുടമകള്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top