Home app

കണ്ണൂരിലെ ഐസ് പ്രവര്‍ത്തകരുടെ കേസ് എന്‍ഐഎ അന്വേഷിക്കും

കണ്ണൂരില്‍ അറസ്റ്റിലായ ഐ.എസ്. പ്രചാരകരായ അഞ്ചുപേരുടെ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഏറ്റെടുത്തു. ഇവര്‍ക്കെതിരേ യു.എ.പി.എ. കുറ്റം ചുമത്തിയിട്ടുണ്ട്. കണ്ണൂര്‍ ചക്കരക്കല്‍, തലശ്ശേരി സ്വദേശികളായ മിഥിലാജ് (26), അബ്ദുള്‍ റസാഖ് (34), എം.വി. റാഷിദ് (24), മനാഫ് റഹ്മാന്‍ !(42), യു.കെ. ഹംസ (57) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ ഒക്ടോബറിലാണ് ഇവരെ പിടികൂടിയത്. എന്‍.ഐ.എ., വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡുകള്‍, റോ എന്നീ വിഭാഗങ്ങള്‍ കണ്ണൂരിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നുള്ള വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് എന്‍.ഐ.എ. കേസ് ഏറ്റെടുത്തിരിക്കുന്നത്. ഐ.എസിന്റെ പ്രചാരകരായി, ഇറാഖിലേക്കും സിറിയയിലേക്കും ത്രീവ്രവാദ സംഘടനകളിലേക്ക് ആളുകളെ എത്തിക്കാന്‍ ബോധവത്കരണവും യാത്രാസഹായവും നല്‍കിയവരാണ് ഇവരെന്ന് എന്‍.ഐ.എ. പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top