സൗദിയില്‍ സ്ത്രീകള്‍ക്ക് മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കാന്‍ ലൈസെന്‍സ് നല്‍കും. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. കാറുകള്‍ കൂടാതെ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനു സൗദിയില്‍ വനിതകളെ അനുവദിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റാണ് അറിയിച്ചത്. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസെന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിക്കും. എന്നാല്‍ വിദേശ ലൈസന്‍സിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണം. അടുത്ത വര്‍ഷം ജുണ് മുതല്‍് വനിതകള്‍ക്ക് ലൈസന്‍സ് നല്കുന്ന നിയമം പ്രാബല്യത്തില്‍ വരും.
സൗദിയില്‍ മോട്ടോര്‍ സൈക്കിളും ട്രക്കും ഓടിക്കാന്‍ സ്ത്രീകള്‍ക്ക് ലൈസെന്‍സ്
By
December 17, 2017 9:29 am