Home app

രാഹുല്‍ ഗാന്ധിക്ക് അയച്ച കാരണംകാണിക്കല്‍ നോട്ടീസ് പിന്‍വലിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കാരണംകാണിക്കല്‍ നോട്ടിസ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ ഗുജറാത്തി ടിവിക്ക് അഭിമുഖം നല്‍കിയതിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ഒരു ദിവസം നില്‍ക്കെയാണ് അഭിമുഖം ചാനല്‍ പ്രക്ഷേപണം ചെയ്തത്. ഇതു ചട്ടലംഘനമാണെന്നു കാട്ടി ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കാനായി ഒരു കമ്മിറ്റിയെ നിയമിക്കാനും കമ്മിഷന്‍ തീരുമാനിച്ചു. ഡിജിറ്റല്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വളരെയധികം വര്‍ധിച്ചതിനാല്‍ നിലവിലെ മാതൃകാ പെരുമാറ്റച്ചട്ടത്തിനു ചില പോരായ്മകളുണ്ട്. നിലവിലെ വെല്ലുവിളികളെ നേരിടാന്‍ തക്ക മാറ്റങ്ങള്‍ ചട്ടങ്ങളില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top