പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പു കേസില്‍ നടന് ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് താരം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
പുതുച്ചേരി വാഹന രജിസ്ട്രേഷന്: ഫഹദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
By
December 17, 2017 9:25 am