Latest News

റമദാന്‍ ആനുകൂല്യത്തില്‍ സൗദിയില്‍ തടവുകാര്‍ക്ക് മോചനത്തിന് സാധ്യത

റിയാദ്: സൗദിയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മോചനത്തിനുള്ള സാധ്യത തെളിയുന്നു. റമദാന്‍ മാസത്തിന്റെ ആനുകൂല്യത്തിലാണ് നിരവധി തടവുകാരെ മോചിപ്പിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശുദ്ധ റമദാനില്‍ പൊതുമാപ്പ് ലഭിക്കുന്ന തടവ് പുള്ളികളുടെ പട്ടിക തയ്യാറാക്കിത്തുടങ്ങിയതായി പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗവര്‍ണറേറ്റ്, നിയമ മന്ത്രാലയം തുടങ്ങിയ വകുപ്പുകളാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. അര്‍ഹരായ തടവ് പുള്ളികളെ റമദാനില്‍ മോചിപ്പിക്കും. ചാട്ടയടി വിധിക്കപ്പെട്ടവര്‍ക്കും, കൂടോത്രം, മനുഷ്യക്കടത്ത്, ബാലപീഡനം, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളില്‍ തടവ്ശിക്ഷ അനുഭവിക്കുന്നവര്‍ക്കും പൊതുമാപ്പ് ലഭിക്കില്ല. തടവ് ശിക്ഷയുടെ പകുതി അനുഭവിച്ചവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top