Latest News

സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ പരസ്യം പതിക്കുന്നത് നിരോധിച്ചു

റിയാദ്: വാഹനങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും പരസ്യം പതിക്കുന്നതിന് സൗദി അറേബ്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 12ന് നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴചുമത്താനും നിര്‍ദ്ദേശമുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലും പരസ്യം പതിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന് നിര്‍ദേശം നല്‍കി. പരസ്യം നീക്കം ചെയ്യുന്നതിന് 45 ദിവസമാണ് അനുവദിച്ചത്. വ്യക്തികളുടെ പേരിലുള്ള വാഹനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top