ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകനായെത്തി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആദില്‍ ഇബ്രാഹിം. മലയാള സിനിമയില്‍ ചുവടുറപ്പിച്ച ശേഷം തമിഴിലേക്ക് അരങ്ങേറാനൊരുങ്ങുകയാണ് ആദിലിപ്പോള്.
കാര്‍ത്തിക് സുബ്ബരാജിന്റെ അസോസിയേറ്റ് വിജയരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ മുന്‍ അറിവാന്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തേക്ക് ആദിലിന്റെ ചുവടുവയ്പ്. ഹോട്ടല്‍ മാനേജ് ബിരുദധാരിയായ ഗസ്റ്റ് റിലേഷന്‍ മാനേജറായി ജോലി ചെയ്യുന്ന യുവാവിന്റേയും സുഹൃത്തുകളുടേയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.