ബമ്പര്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം അഞ്ജലി മേനോന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നവംബര്‍ ഒന്നിന് ഊട്ടിയില്‍ തുടങ്ങും. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ പാര്‍വതിയും നസ്രിയയുമാണ് നായികമാര്‍.ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത് നിര്‍മ്മിക്കുന്ന ചിത്രത്തിന് പറവയിലൂടെ പ്രശസ്തനായ ലിറ്റില്‍ സ്വയമ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
അഞ്ജലി മേനോന് ചിത്രം നവംബര്‍ ഒന്നിന് തുടങ്ങും
By
October 28, 2017 6:22 am