Entertainment

25 ഐ ഫോണുകള്‍ കൊണ്ട് പ്രണയം പറഞ്ഞ് ചെന്‍ മിംഗ്

മനസ്സിലൊളിപ്പിച്ച പ്രണയം തുറന്നു പറയുന്ന രംഗം അതിമനോഹരമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. അതിനായി വ്യത്യസ്തമായ പല വഴികളും സ്വീകരിക്കാറുമുണ്ട്. ചൈനയിലെ ഷെന്‍സെന്‍ സ്വദേശിയായ ചെന്‍ മിംഗ് എന്ന ഗെയിം ഡിസൈനര്‍ക്ക് തന്റെ പ്രണയം വെളിപ്പെടുത്തുന്നതിനായി നല്‍കേണ്ടി വന്നത് വലിയ വിലയാണ്. ഇരുപത്തിയഞ്ച് ഐ ഫോണുകളുടെ അത്രയും വില. പ്രണയം തുറന്നുപറയാന്‍ തീരുമാനിച്ച അദ്ദേഹം പൂക്കളും ഏറ്റവും പുതിയ ഐഫോണ്‍ എക്സ് ഫോണുകളും ഉപയോഗിച്ച് മനോഹരമായൊരു ഹൃദയചിഹ്നം ഒരുക്കി തന്റെ പ്രണയിനി ലീക്ക് സമ്മാനിക്കുകയായിരുന്നു. കൂടാതെ അതിനു നടുവിലായി ഒരു മോതിരവും അദ്ദേഹം വച്ചിരുന്നു.

ഇരുപത്തിയഞ്ച് ഐഫോണുകള്‍ ഒരുമിച്ച് കണ്ടതിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന ലീയുടെ മുമ്പില്‍ മുട്ടുകുത്തി ചെന്‍ പ്രണയാഭ്യര്‍ഥന നടത്തി. ആദ്യമൊന്ന് അമ്പരന്ന ലീ ഇത് സന്തോഷത്തോടെ സ്വീകരിക്കുകയും തുടര്‍ന്ന് ചെന്‍ ലീയുടെ വിരലില്‍ മോതിരമണിയിക്കുകയും ചെയ്തു. മൊബൈല്‍ വീഡിയോ ഗെയിമുകളുടെ കടുത്ത ആരാധകരായ ഇരുവരും രണ്ട് വര്‍ഷങ്ങള്‍ക്കു മുന്പ് ചെന്‍ വികസിപ്പിച്ച ഒരു ഗെയിം മുഖേനയാണ് പരിചയപ്പെട്ടത്. ചൈനയില്‍ ഐഫോണ്‍ എക്സ് എസിന്റെ വില 8,388 യുവാനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top