പ്രക്ഷേകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന തീവണ്ടി എന്ന ചിത്രത്തിലെ നായിക സംയുക്ത മേനോന് കേന്ദ്രകഥാപാത്രമാകുന്ന ലില്ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളാല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ട്രെയിലര്‍ ശ്രദ്ധേയമാവുകയാണ്.
പ്രഭോഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കണ്ണന് നായര്‍, ധനേഷ് ആനന്ദ് എന്നിവരുമെത്തുന്നു. സച്ചിന് ശ്യാമിന്റെ സംഗീതത്തിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്,ഇ ഫോര്‍ എക്സ്പിരിമെന്റ്, എ വി ഐ പ്രൊഡക്ഷന്‍ എന്നിവരാണ്. ചിത്രം സെപ്റ്റംബര്‍ 28 ന് തിയ്യറ്ററില്‍ എത്തും.