Home app

പാര്‍ട്ടി പ്രഖ്യാപനമില്ലാതെ കമലിന്റെ പിറന്നാള്‍

ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താതെ ജനങ്ങള്‍ക്ക് അഴിമതി ശ്രദ്ധയില്‍പ്പെടുത്താന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനെ പരിചയപ്പെടുത്തി നടന്‍ കമല്‍ഹാസന്‍. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അറിയിക്കാനുള്ള സംവിധാനത്തോടെയുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് താരം ഇന്ന് പരിചയപ്പെടുത്തിയത്. ‘മയ്യം വിസില്‍’ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ ജനുവരി മുതല്‍ പ്രവര്‍ത്തനസജ്ജമാവുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താന്‍ ലക്ഷ്യമിടുന്നത്. സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നു തന്നെയാണ് ആരാധകരോടും ആഹ്വാനം ചെയ്യുന്നത്. ജനങ്ങളുമായി ബന്ധപ്പെടാനാണ് ഇത്തരത്തിലൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. തെറ്റ് എവിടെ കണ്ടാലും അത് അറിയിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. അതുവഴി നീതി ലഭ്യമാക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു. ആപ്ലിക്കേഷന്‍ മാത്രമല്ല, ജനങ്ങളുമായി സംവദിക്കാന്‍ നിരവധി വഴികള്‍ നടപ്പിലാക്കുമെന്നും താരം വ്യക്തമാക്കി.

രാജ്യത്തെ വലതുസംഘടനകളില്‍ തീവ്രവാദ സ്വഭാവം നിലനില്‍ക്കുന്നുണ്ടെന്ന മുന്‍ പരാമര്‍ശത്തിനും കമല്‍ വിശദീകരണം നല്‍കി. ഹിന്ദു വികാരങ്ങളെ എനിക്ക് മുറിവേല്‍പ്പിക്കേണ്ടതില്ല. കാരണം ഒരു ഹിന്ദു കുടുംബത്തില്‍ നിന്നുള്ള ആളാണ് ഞാനും. എന്നാല്‍ വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തു. ഒരു സമുദായത്തേയും വിഭാഗത്തേയും താന്‍ ലക്ഷ്യമിടുന്നില്ലെന്നും കമല്‍ഹാസന്‍ വിശദീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top