ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ തുബാസ കോമുറയെ പരാജപ്പെടുത്തി ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരികോം ഫൈനലില്‍ കടന്നു. ലൈറ്റ് ഫ്ലൈ വെയ്റ്റ് വിഭാഗത്തിലാണ് അഞ്ച് തവണ ലോക ചാപ്യനായ മേരികോം ജപ്പാന് താരത്തെ പരാജയപ്പെടുത്തിയത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം. ഇത് ആറാം തവണയാണ് മേരികോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് മേരി 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്നത്. ഫൈനലില്‍ വിജയിച്ചാല്‍ ഈ വിഭാഗത്തില്‍ തന്റെ ആദ്യ സ്വര്‍ണ്ണമായിരിക്കും മേരിയെ തേടി എത്തുക.
ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോം ഫൈനലില്‍
By
November 7, 2017 11:12 am