Home app

അനുമതിയില്ലാതെ തോമസ്ചാണ്ടി വയല്‍ നികത്തിയെന്ന് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്

കുട്ടനാട്ടില്‍ ലേക് പാലസിലേക്ക് റോഡ് നിര്‍മിക്കുന്നതിന് അനുമതിയില്ലാതെ ഗതാഗതമന്ത്രി തോമസ് ചാണ്ടി വയല്‍ നികത്തിയെന്ന് ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെ അന്തിമ റിപ്പോര്‍ട്ട്. 2003ന് ശേഷം തോമസ് ചാണ്ടി ഭൂമി പരിവര്‍ത്തനപ്പെടുത്തിയെന്നും കളക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കൂര്‍ അനുമതി വാങ്ങാതെ വയല്‍ നികത്തി പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ട് മറ്റൊരാളുടെ പേരിലാണെങ്കിലും നിയന്ത്രണം തോമസ് ചാണ്ടിയുടെ കന്പനിയുടെ കൈയിലാണ്. അനുമതിയില്ലാതെ വയല്‍ നികത്തുന്നത് ഗുരുതര കുറ്റവും തടവ് ശിക്ഷ വരെ ലഭിക്കാവുന്നതുമാണ്. തോമസ് ചാണ്ടിക്ക് ഉദ്യോഗസ്ഥ തലത്തില്‍ സഹായം കിട്ടിയതായും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാര്‍ശമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top