സ്റ്റോറി ടാക്കീസിന്റെ ബാനറില്‍ സൗമ്യ ആര് നിര്‍മിച്ച് നവാഗതനായ രാജീവ് വര്‍ഗീസ് സംവിധാനം ചെയുന്ന ‘അങ്ങനെ ഞാനും പ്രേമിച്ചു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഗായകന് വിജയ് യേശുദാസ് പുറത്തിറക്കി. പുതുമുഖങ്ങള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം പ്രണയകഥയാണ് പറയുന്നത്. നാടക അക്കാദമിയില്‍ പഠിക്കുന്ന നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക് ആണ്കുട്ടിയെപോലെയിരിക്കുന്ന ഒരു പെണ്‍കുട്ടി കടന്നുവരുന്നതും അവള് ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജീവ, ജീവന്, വിഷ്ണു നമ്പ്യാര്‍, സൂര്യകാന്ത്, ശിവകാമി, സ്നേഹ എന്നീ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ സിദ്ധിക്ക്,മേജര്‍ രവി,നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ എത്തുന്നു.
അങ്ങനെ ഞാനും പ്രേമിച്ചു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
By
November 6, 2017 5:44 am