Kerala

തോമസ് ചാണ്ടിയുടെ സംസ്കാരം ചൊവ്വാഴ്ച

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ന്‍ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​ല​പ്പു​ഴ ചേ​ന്നം​ക​രി സെന്റ്‌ പോ​ള്‍സ് മാ​ര്‍ത്തോ​മ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ക്കും. സം​സ്കാ​ര​ത്തി​ന് ശേ​ഷം മൂ​ന്നി​ന് പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ അ​നു​ശോ​ച​ന സ​മ്മേ​ള​നം ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് എ​ന്‍.​സി.​പി വ​ര്‍​ക്കി​ങ് ക​മ്മി​റ്റി അം​ഗം പ്ര​ഫു​ല്‍​പ​ട്ടേ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യും ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ത്പ​വാ​ര്‍, സു​പ്രി​യ​സു​ലെ എം.​പി, ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​യും അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ക്കും.

ആ​സ്​​റ്റ​ര്‍ മെ​ഡ്സി​റ്റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഭൗ​തി​ക​ശ​രീ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ആ​ല​പ്പു​ഴ​ക്ക്​ ​െകാ​ണ്ടു​പോ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ ആ​ല​പ്പു​ഴ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ക്കും. 5.30ന് ​ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡി​ല്‍ പൂ​പ്പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ല്‍ എ​ത്തി​ക്കും. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​വീ​ട്ടി​ല്‍ പ്രാ​ര്‍​ഥ​ന ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും.

എ​ന്‍.​സി.​പി അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​പി. പീ​താം​ബ​ര​ന്‍ മാ​സ്​​റ്റ​ര്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യ​ന്‍​പു​ത്ത​ന്‍​പു​ര​ക്ക​ല്‍, സേ​വാ​ദ​ള്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണി തോ​ട്ട​ക്ക​ര, വി.​രാം​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ തി​ങ്ക​ളാ​ഴ്ച ഭൗ​തി​ക ശ​രീ​ര​ത്തെ അ​നു​ഗ​മി​ക്കും. വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ എം.​എ യൂ​സ​ഫ​ലി, എ​റ​ണാ​കു​ളം ജി​ല്ല ക​ല​ക്ട​ര്‍ എ​സ്.​സു​ഹാ​സ്, കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കി​ങ് ക​മ്മി​റ്റി അം​ഗം പി.​സി. ചാ​ക്കോ എ​ന്നി​വ​ര്‍ അ​ന്ത്യോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top