Home app

രാഷ്ട്രീയത്തിലിറങ്ങാന്‍ പുതിയ പാര്‍ട്ടിയുമായി കമല്‍ഹാസന്‍ വരുന്നു

പുതിയ പാര്‍ട്ടിയുമായി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും ജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും നടന്‍ കമല്‍ ഹാസന്‍. ”എനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല; അവിടെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണു ലക്ഷ്യം”- കേളമ്പാക്കത്തു കമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജന്മദിനമായ നാളെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനമുണ്ടാകുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. ജനങ്ങളില്‍നിന്നുള്ള സംഭാവനാ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന മൊബൈല്‍ ആപ്പ് നാളെ പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ക്ഷേത്രങ്ങള്‍ പൊളിച്ചുനീക്കണമെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ മതത്തിന്റെ പേരില്‍ വിഷം നല്‍കിയാല്‍ കുടിക്കരുതെന്നും കമല്‍ ഹാസ്ന്‍ പറഞ്ഞു.’ എത്രപേര്‍ എതിര്‍ക്കുന്നുവെന്നതു പ്രശ്‌നമല്ല; എന്തു ചെയ്യുന്നുവെന്നതിലാണു കാര്യം. തനിക്ക് ആവശ്യത്തിനു തല്ലുകൊണ്ടുകഴിഞ്ഞു. തുടര്‍ച്ചയായി അടിക്കാന്‍ താന്‍ മൃദംഗമല്ലെന്നും ‘അദ്ദേഹം പറഞ്ഞു.

അതേസമയം ഹിന്ദു ഭീകരവാദം നിലനില്‍ക്കുന്നുവെന്ന പ്രസ്താവനയുടെ പേരില്‍ കമലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ചെന്നൈ പൊലീസിനു പരാതി ലഭിച്ചു. പ്രസ്താവനയുടെ പേരിലുള്ള ഹര്‍ജി വാരാണസി കോടതിയും പരിഗണിക്കാനിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top