Home app

കേരള ബാങ്ക് സംസ്ഥാന വികസനത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്ന് തോമസ് ഐസക്.

ജില്ലാ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന കേരള ബാങ്ക് സംസ്ഥാന വികസനത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബാങ്കുകള്‍ വായ്പ നല്‍കുകയും നിക്ഷേപം നടത്തുകയും ചെയ്താല്‍ മതിയെന്ന നിര്‍ബന്ധം കേരളത്തില്‍ നടപ്പാകില്ല. നോട്ട് നിരോധനത്തിലൂടെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചെങ്കിലും നോട്ട് നിരോധനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സഹകരണ മേഖല പൂര്‍വ്വാധികം ശക്തിപ്രാപിക്കുന്നതാണ് കാണുന്നത്. പ്രാദേശികമായ സഹകരണവും നിരവധി സേവന പ്രവര്‍ത്തനങ്ങളും സഹകരണ സംഘങ്ങള്‍ നടത്തി വരുന്നു. ഇതിനെല്ലാം മേലേ സുശക്തമായ സംവിധാനമായി സഹകരണ പ്രസ്ഥാനം നിലനില്‍ക്കണം. കേരള ബാങ്കിന്റെ രൂപീകരണം ലക്ഷ്യമിടുന്നതിതാണ്. പ്രവാസികളുടെ നിക്ഷേപം കേരള ബാങ്കില്‍ നടത്തിയാല്‍ വലിയ തുക സമാഹരിക്കാന്‍ കഴിയും. അത് സംസ്ഥാന വികസനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top