എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. നവംബര്‍ 20നകം അപ്പീല്‍ നല്‍കാനാണ് സിബിഐ ഉദ്യോഗസ്ഥരുടെ തീരുമാനം. ഹൈക്കോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നാണ് സിബിഐയുടെ വാദം.
ലാവലിന്‍ കേസില്‍ പിണറായി വിജയന് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിയുടെ ഉത്തരവ് ചീഫ് ജസ്റ്റീസ് പി. ഉബൈദ് അധ്യക്ഷനായ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. പിണറായിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും പിണറായി വിജയനടക്കം മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ടെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.