Home app

യെച്ചൂരിയെ തള്ളി ; കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം

കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. സഹകരണം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തളളി. നിലവിലെ രാഷ്ട്രീയ നയത്തില്‍ മാറ്റം വേണ്ടെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. വോട്ടെടുപ്പില്ലാതെയാണ് കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമെടുത്തത്. വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിക്കുമെന്ന് ബംഗാള്‍ ഘടകം വ്യക്തമാക്കി. അടുത്ത വര്‍ഷം ജനുവരിയിലാണ് ഇനി കേന്ദ്ര കമ്മിറ്റി ചേരുക.

കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം പ്രകാശ് കാരാട്ടിനും കേരള ഘടകത്തിനും ഉളള വിജയമായി. അതേസമയം, സിസിയുടെ തീരുമാനം സീതാറാം യച്ചൂരിക്ക് വന്‍ തിരിച്ചടിയായി. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന യച്ചൂരിയുടെ അഭിപ്രായം പിബിക്കു പിന്നാലെയാണ് കേന്ദ്ര കമ്മിറ്റിയും തളളിയത്.

കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രകാശ് കാരാട്ട് പക്ഷവും കേരള ഘടകവും. അതേസമയം, മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരണം വേണം എന്ന നിലപാടിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.

വി.എസ്.അച്യുതാനന്ദന്‍, തോമസ് ഐസക് എന്നിവര്‍ സീതാറാം യച്ചൂരിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. ബംഗാള്‍ ഘടകം ഒന്നടങ്കവും യച്ചൂരിക്ക് ഒപ്പമാണ്. കോണ്‍ഗ്രസുമായുള്ള സഹകരണം പൂര്‍ണമായും തള്ളരുതെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top